കായംകുളം: കായംകുളം ടൗൺ സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാപക ദിനത്തിൽ പ്രചരണ ജാഥ നടത്തി . ഇ.സമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസീം അംബിരേത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ എ.ഹസൻ കോയ, യൂസഫ് കുഞ്ഞ്, ഷാജി വർഗീസ്, ജി.സതീഷ് കുമാർ,വൈ.അബ്ദുൽ റഷീദ് എന്നിവരെ ആദരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി മീനു സജീവ്,ദളിത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ, ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അൻസാരി കോയിക്കലേത്ത്, ജനശ്രീ ബ്ലോക്ക് ചെയർമാൻ എ.എം കബീർ,യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ അസിം നാസർ, ശംഭു പ്രസാദ്, ഹാഷിം സേട്, ഷമീം ചീരാമത്ത്, രാകേഷ് പുത്തൻവീടൻ, ഇ.അബ്ദുൽ ഹമീദ്, ബാബുജി എന്നിവർ പങ്കെടുത്തു.