ആലപ്പുഴ: നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണ് മരിച്ച കർഷകതൊഴിലാളിയായ തലവടിയിലെ ഇ.ആർ.ഓമനക്കുട്ടന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യക്ക് ജോലിയും സർക്കാർ നൽകാൻ തയ്യാറാകണമെന്ന് ,ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ജില്ലാ പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ചാർജ് പ്രസിഡന്റ് എ.ഷൗക്കത്തും ആവശ്യപ്പെട്ടു.വെള്ളക്കെട്ടിനെ തുടർന്ന് കൃത്യസമയത്ത് ഓമനക്കുട്ടനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.