അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രാദായനി ഗ്രന്ഥശാലയിൽ മെരിറ്റ് ഈവനിംഗ് 2022 14 ന് നടക്കും. വൈകിട്ട് 4 ന് ഗ്രന്ഥശാലയിൽ നടക്കുന്ന പരിപാടി സിനിമാ ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ പ്രൊഫ. എ. വി. താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തും. സ്വന്തമായി വിമാനം രൂപകല്പന ചെയ്ത് നിർമ്മിച്ച അശോക് താമരാക്ഷനെയും ഹെഡ്മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ച യുവ നടൻ ആകാശ് രാജിനെയും ആദരിക്കും. എസ്. എസ്. എൽ. സി, ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രന്ഥശാലയുടെ കാഷ് അവാർഡും മൊമെന്റോയും നൽകി ആദരിക്കും. പ്രൊഫഷണൽ കോഴ്സുകളിൽ വിജയം നേടിയവരേയും ആദരിക്കും. ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. തങ്കജി അദ്ധ്യക്ഷനാകും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ, എം.സജിമോൻ, ഡി.അഖിലാനന്ദൻ, ബീന.എസ്.നായർ, ശ്യാം എസ്. കാര്യാതി, കെ.സുനിൽ എന്നിവർ സംസാരിക്കും.