ആലപ്പുഴ: വീയപുരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ വാർഷികാഘോഷവും സെമിനാറും പായിപ്പാട് ആശ്വാസ കേന്ദ്രത്തിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ്, ജനപ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന സെമിനാറിൽ ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി.ജയകുമാരി എന്നിവർ ക്ലാസ് നയിച്ചു. വിളംബര ഘോഷയാത്രയും കലാപരിപാടികളും നടത്തി.