ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ടീം കേരള യൂത്ത് ആക്ഷൻ ഫോഴ്‌സിൽ അംഗമാകാം. 18നും 30നുമിടയിൽ പ്രായവും സന്നദ്ധ പ്രവർത്തകരാകാൻ താത്പര്യവുമുള്ള മുമ്പ് പരിശീലനം ലഭിച്ചിട്ടില്ലാത്തവർക്ക് രജിസ്റ്റർ ചെയ്യാം. അംഗമായി ചേരുന്നവർക്ക് പൊലീസ്, ദുരന്തനിവാരണ സേന, ആരോഗ്യ വിഭാഗം, പാലിയേറ്റിവ് കെയർ, എക്‌സൈസ് വകുപ്പുകൾ നൽകുന്ന മൂന്ന് ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാം. നീന്തൽ പരിശീലനവും നൽകും. ഫോൺ: 0477 2239736, 9496260067.