ചാരുംമൂട് : ചുനക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക കർമ്മസേന സംരംഭമായ ചുനക്കര അഗ്രോഹബ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് മന്ത്രി പി. പ്രസാദ് നിവഹിക്കും. എം.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിക്കും. കാർഷികോത്പന്ന സംഭരണ വിതരണ കേന്ദ്രമായ ഇവിടെ കാർഷികോത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.