പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് രണ്ടു പേർ മരിച്ച സംഭവത്തിൽ

ദേവസ്വം മാനേജർ പള്ളുരുത്തി ഗോവിന്ദത്തിൽ ഉണ്ണിക്കൃഷ്ണൻ (66) അറസ്റ്റി​ലായി​. കരിമരുന്നു കൈകാര്യം ചെയ്യുന്ന ക്ഷേത്ര മൂന്നു പേർക്കെതി​രെ പൂച്ചാക്കൽ പൊലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

മുമ്പ് വഴിപാട് കൗണ്ടറായി ഉപയോഗിച്ചിരുന്നെ കെട്ടിടത്തിലാണ് കതിന നിറയ്ക്കാനുള്ള കരിമരുന്ന് സൂക്ഷിച്ചിരുന്നത്. സൂക്ഷിപ്പ് മുറിയിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്. സംഭവം നടന്ന സ്ഥലത്തു നിന്നു് ഫോറൻസിക് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂച്ചാക്കൽ എസ്.എച്ച്.ഒ അജയ് മോഹനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.