ആലപ്പുഴ: നഗരത്തിൽ വ്യാപകമായ തെരുവ് നായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഭാരവാഹികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി. തെരുവുനായ നിയന്ത്രണത്തിന് കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. എൻ.എസ്.യു ദേശിയ കോ- ഓർഡിനേറ്റർ അൻസിൽ ജലീൽ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് നൈഫ് നാസർ, യാസീൻ റഫീഖ് എന്നിവരാണ് കളക്ടറേറ്രിലെത്തി പരാതി നൽകിയത്.