t
t

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അപകട ശുശ്രൂഷ പരിശീലനം ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പരിശീലനം ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ.അലക്‌സാണ്ടർ കൂടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ എസ്.പി ആർ.ഡി.അജിത്, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.നവീൻ പിള്ള, ഡോ.ആർ രാജീവ്, ഡോ.അരുൺ രാജ്, സൈക്കോളജിസ്റ്റ് ഡോ.ഹരി എസ്.ചന്ദ്രൻ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. ട്രെയിനിംഗിൽ പങ്കെടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.