അമ്പലപ്പുഴ: മണ്ഡലത്തിലെ നീർക്കുന്നം എസ് .ഡി. വി യു.പി സ്കൂളിനും പറവൂർ ഗവ.ഹൈസ്കൂളിനും 3.90 കോടി രൂപ വീതം കെട്ടിട നിർമ്മാണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചത്. ജി. എസ്. ടി നിരക്കിൽ ഉണ്ടായ വർദ്ധനവ് കൂടി കണക്കിലെടുത്താണ് പൊതു വിദ്യാഭ്യാസ വകുപ്പ് പണം അനുവദിച്ചത്. കിലക്കാണ് നിർമ്മാണ ചുമതല. നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക പരിശോധനകൾ പൂർത്തീകരിച്ചു. ഇതിനു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, കില എൻജിനീയർമാർ എന്നിവരുടെ യോഗം എച്ച് .സലാം എം. എൽ .എ വിളിച്ചു ചേർത്തു. ഒരു മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കും. ഇരു സ്കൂളുകളിലും ബഹുനില കെട്ടിടങ്ങളാകും പൂർത്തീകരിക്കുക. 12 ക്ലാസ് മുറികൾ വീതമുള്ള കെട്ടിടത്തിൽ എല്ലാ നിലകളിലും ടോയ്ലെറ്റ് ഉണ്ടാകും.