photo
ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ഐ.റ്റി.ബി.പി നൂറനാട് ബറ്റാലിയനിൽ വിദ്യാർത്ഥികൾക്കായി നടന്ന ആയുധ പ്രദർശനം.

ചാരുംമൂട് : രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐ.ടി.ബി.പി നൂറനാട് 27-ാം ബറ്റാലിയനിൽ വിദ്യാർത്ഥികൾക്കായി ആയുധ പ്രദർശനം നടത്തി. താമരക്കുളം വി.വി.എച്ച്.എസ്.എസ്, പ്രയാർ ആർ.വി.എസ്.എം എച്ച്.എസ്.എസ്, ചുനക്കര ചെറുപുഷ്പ ബഥനി സീനിയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇന്നലെ ക്യാമ്പിലെത്തിയത്. ക്യാമ്പ് കവാടത്തിൽ സൈനികർ ദേശീയ പതാകകൾ നൽകി വിദ്യാർത്ഥികളെ വരവേറ്റു. സൈന്യം ഉപയോഗിക്കുന്ന റിവോൾവർ മുതൽ അത്യാധുനിക ആയുധങ്ങൾ വരെ പ്രദർശിപ്പിച്ചിരുന്നു. ഓരോ ആയുധത്തിന്റെയും പ്രത്യേകതകളും ഉപയോഗ ക്രമവും സൈനികർ വിശദീകരിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ക്യാമ്പ് കമാൻഡന്റ് എസ്. ജിജുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആയുധ പ്രദർശനം.