 
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 16-ം നമ്പർ കഞ്ഞിപ്പാടം ശാഖാ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം എം.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി. പി.എസ്.ബിജു( പ്രസിഡന്റ്) ,പി.ഹരികുമാർ (വൈസ് പ്രസിഡന്റ്) എ. ഡി.പ്രാശാന്തൻ (സെക്രട്ടറി), പി.രതീഷ് ബാബു (യൂണിയൻ കമ്മറ്റി അംഗം )എന്നിവരെ ഭാരവാഹികളായും ജി .രാജേഷ്, ഡി. ഷാജി, പി.ഷിബു, എം മനോജ്, കെ.സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, പി. പ്രസാദ്, എന്നിവരെ മാനേജിംഗ് കമ്മറ്റിയംഗങ്ങളായും എ .അനിരുദ്ധൻ, എസ്. ദയാനന്ദൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. പി. രതീഷ് ബാബു സംസാരിച്ചു. ശാഖാ സെക്രട്ടറി അനിരുദ്ധൻ സ്വാഗതവും പ്രസിഡന്റ് പി.എസ്.ബിജു നന്ദിയും പറഞ്ഞു.