കുട്ടനാട്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ രാമായണമാസാചരണാഘോഷചടങ്ങുകളിൽ ഭക്തജന തിരക്കേറുന്നു. നാടിന്റെ സകലവിധ അഭിവൃദ്ധിക്കും ഭക്തജനങ്ങളുടെ ഐശ്വര്യത്തിനുമായി നിത്യവും നടത്തിവരുന്ന പൂജാ സമർപ്പണങ്ങളിലും, പ്രാർത്ഥനകളിലും പുരാണപാരായണത്തിലും പങ്കുകൊള്ളുവാനായി വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തിച്ചേരുന്നതാണ് തിരക്ക് വർദ്ധിച്ചുവന്നത് . വരും ദിവസങ്ങളിലുണ്ടായേക്കാവുന്ന ജനബാഹുല്യം കണക്കിലെടുത്ത് എല്ലാവർക്കും പരിപാടികളിൽ പങ്കുകൊള്ളുന്നതിനാവശ്യമായ സൗകര്യങ്ങൾ ക്ഷേത്ര സന്നിധിയിൽ സജ്ജികരിച്ചിട്ടുള്ളതായി മുഖ്യ കാര്യ ദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ട്രസ്റ്റികളായ അശോകൻ നമ്പൂതരി, രഞ്ജിത്.ബി.നമ്പൂതിരി എന്നിവർ അറിയിച്ചു.