കുട്ടനാട്: എസ്.എൻ.ഡി.പി യോഗം പൊങ്ങ ശാഖയിൽ എസ്. എൻ യൂത്ത്മൂവ്മെന്റ്, വനിതാസംഘം പുനസംഘടനാ യോഗം ഈ മാസം 22 ന് നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം പി.ബി.ദിലീപ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.കെ.മനോഹരൻ അദ്ധ്യക്ഷനാകും. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ് മുഖ്യ പ്രഭാഷണം നടത്തും. കുട്ടനാട് യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് സ്മിതാ മനോജ്,യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്.ഷിനുമോൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എസ്.നിഷാന്ത് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ഇ.ബി.സജിമോൻ നന്ദിയും പറയും.