adharichu
യൂത്ത് കോൺഗ്രസ് 62-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചേപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടം ഇന്ദിരാ ഭവനിൽ നടന്ന ആദരിക്കൽ സമ്മേളനം

ഹരിപ്പാട്: യൂത്ത് കോൺഗ്രസ് 62-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചേപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടം ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എം.പി.രതീഷ്കുമാർ പതാക ഉയർത്തി. തുടർന്നു നടന്ന യോഗത്തിൽ ക്വിറ്റ് ഇന്ത്യാ സന്ദേശവും പ്രതിഭ പുരസ്കാര വിതരണവും ഡി.സി.സി ഉപാദ്ധ്യക്ഷൻ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രാലയം സമൂഹത്തിന് മാതൃകയാകുന്ന വനിത കർഷകരുടെ പട്ടികയിൽ കേരളത്തിൽ നിന്നു തിരഞ്ഞെടുത്ത ഗിരിജ പ്രസാദിനെയും അന്താരാഷ്ട്ര തായ് ബോക്സർ ചാമ്പ്യൻഷിപ് വിജയി ആയുഷി സംഗീത കൃഷ്ണയെയും ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഡോ. ഗിരീഷ് കുമാർ, അഭിലാഷ് ഭാസി, അനന്തനാരായണൻ, എം.കെ. മണികുമാർ, പി.എൽ.തുളസി, ശ്രീരാജ് ബാബുരാജ്, ടി.എസ്. നൈസാം, ശാമുവൽ മത്തായി, രാജേഷ് രാമകൃഷ്ണൻ, കെ.ബി. ഹരികുമാർ, സി.പി. ഗോപിനാഥൻ നായർ, ജോസ് സാമുവൽ തുടങ്ങിയവർ സംസാരിച്ചു.