ഹരിപ്പാട്: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ഹരിപ്പാട് മാധവ ജംഗ്ഷനിൽ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പതാക ഉയർത്തി. അസിസ്റ്റന്റ് സെക്രട്ടറി പി. വി സത്യനേശൻ, മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ പി. ബി സുഗതൻ, ഡി. അനീഷ് എന്നിവർ പങ്കെടുത്തു. കെ. കാർത്തികേയൻ വീയപുരത്തും ജില്ലാ കൗൺസിൽ അംഗങ്ങളായ പി.ബി. സുഗതൻ ചിങ്ങോലിയിലും ഡി. അനീഷ് പല്ലനയിലും പതാക ഉയർത്തി.