 
മാന്നാർ: ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെയും അവകാശങ്ങളെയും ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളാണ് മോദി സർക്കാർ നടത്തുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് നയിക്കുന്ന നവ സങ്കല്പ പദയാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡലം സമാപന സമ്മേളനം മാന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവ് മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.മുൻ എം.എൽ.എ മുരളി, എബി കുര്യാക്കോസ്, അനിൽ ബോസ്, അഡ്വ.ഡി.വിജയകുമാർ, രാധേഷ്ഷ കണ്ണന്നൂർ, ജോർജ് തോമസ്, പി.വി ജോൺ, സുനിൽ പി.ഉമ്മൻ, സണ്ണി കോവിലകം, തോമസ് ചാക്കോ, ഹരി പാണ്ടനാട്, ഹരി കുട്ടംപേരൂർ എന്നിവർ സംസാരിച്ചു.