anugraha-prabh
മാന്നാർ കുട്ടംപേരൂർ ആനന്ദാലയാശ്രമത്തിൽ ഉത്രാടം ജന്മ നക്ഷത്ര മഹോത്സവത്തിൽ മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവൻ അനുഗ്രഹ പ്രഭാഷണം നടത്തുന്നു

മാന്നാർ: ആനന്ദജി ഗുരുദേവന്റെ 98-ാമത് ഉത്രാടം ജന്മ നക്ഷത്ര മഹോത്സവം ജന്മസ്ഥലമായ മാന്നാർ കുട്ടംപേരൂർ ആനന്ദാലയാശ്രമത്തിൽ ഭക്തി നിർഭരമായി നടന്നു. മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവന്റെ അനുഗ്രഹ പ്രഭാഷണത്തോടുകൂടി സമാപിച്ച മഹോത്സവത്തിൽ നിരവധി ഭക്തർ പങ്കെടുത്തു.