accident
കായംകുളം താലൂക്ക് ആശുപത്രി​യി​ൽ ചി​കി​ത്സയി​ൽ കഴി​യുന്ന എ.എസ്.ഐ അമീർ ഖാൻ

കായംകുളം: വാഹന പരിശോധനയ്ക്കിടെ എ.എസ്.ഐയെ ഇടി​ച്ചു തെറി​പ്പി​ച്ച് ബൈക്ക് യാത്രി​കൻ കടന്നു. കായംകുളം ട്രാഫിക് എ.എസ്.ഐ അമീർ ഖാന്റെ കാലിലൂടെ ബൈക്ക് കയറി. അമീർ ഖാൻ കൈ കാണിച്ചിട്ടും നി​റുത്താതെ ഇടി​ച്ചി​ട്ട ശേഷം ബൈക്ക് യാത്രികൻ പാഞ്ഞു പോവുകയായി​രുന്നു. കായംകുളം മുരുക്കുംമൂട്ടിൽ ഇന്ന് വൈകട്ട് നാലോടെയാണ് അപകടം നടന്നത്. അമീർ ഖാനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.