photo
മുഹമ്മ ഗവ.എൽ.പി സ്‌ക്കൂളിൽ നിർമ്മിച്ച ഓപ്പൺ എയർ ഓഡി​റ്റോറിയവും സ്മാർട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : മുൻ രാജ്യസഭാംഗം എ.കെ.ആന്റണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മുഹമ്മ ഗവ.എൽ.പി സ്‌ക്കൂളിൽ നിർമ്മിച്ച ഓപ്പൺ എയർ ഓഡി​റ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മേളനം ഉദ്ഘാടനം ചെയ്തു . കാർഡ് ബാങ്ക് ഡയറക്ടർ എൻ അനിൽകുമാറിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ആദരിച്ചു. എം. ടി.എസ്.ഇ സംസ്ഥാന തലത്തിൽ പത്താം റാങ്ക് നേടിയ രഘുനന്ദനെ ചടങ്ങിൽ അനുമോദിച്ചു.
എം.ചന്ദ്ര,സി.ഡി.വിശ്വനാഥൻ,സിന്ധുരാജീവ്,എസ്.ടി.റെജി,വിഷ്ണു വട്ടച്ചിറ, ഷമീർ,തോമസ്, ബി.രാധാകൃഷ്ണൻ,മീനു എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എം.പി.സലില സ്വാഗതവും എസ്.എം.സി ചെയർമാൻ ബെൻസ് നന്ദിയും പറഞ്ഞു.