കുട്ടനാട്: എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് യൂണിയൻ പുളിങ്കുന്ന് അഞ്ചാം നമ്പർ ശാഖയി​ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി പച്ചക്കറി വിതരണം നടത്തി. ശാഖാ യോഗം പ്രസിഡന്റ് ഡി. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി പി. സജീവ്, ശാഖ വൈസ് പ്രസിഡന്റ് കെ. പുരുഷോത്തമൻ, കമ്മി​റ്റി അംഗങ്ങളായ പി.ആർ. മോഹനൻ, പി​.ബി​. സന്തോഷ്, പി. കുഞ്ഞുമോൻ, സാനു വി.മോഹനൻ, വിനീത അനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് സ്മിത അജി, സെക്രട്ടറി സരിത യൂണിയൻ കമ്മിറ്റി അംഗങ്ങളായ രമ്യ ഗിരീഷ്, രജനി ജയൻ എന്നിവർ നേതൃത്വം നൽകി.