ചേർത്തല: എസ്.എൽ.പുരം പൂപ്പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ ആണ്ട്പിറപ്പ് മഹോത്സവം 17 നും 18ന് അഷ്ടമി രോഹിണി മഹോത്സവവും നടക്കും. 17 ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് ലളിതാസഹസ്രനാമം, എട്ടിന് നാരായണീയപാരായണം. വൈകിട്ട് 6.30ന് പഞ്ചവാദ്യം, തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം. ബി.മോഹനൻ ലക്ഷ്മീസദനം സമ്മേളനവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ഇ.കെ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. രാമായണ ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണം രാജൻ മനച്ചേരിൽ നിർവഹിക്കും. 18ന് വൈകിട്ട് ദീപാരാധന, 7.15ന് ഭജന, രാത്രി 10ന് ഭാഗവതപാരായണം,12 ന് ശ്രീകൃഷ്ണാവതാരം, അഷ്ടമിരോഹിണി പൂജ, തുടർന്ന് പ്രസാദ വിതരണം.