cherukol
ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ നടന്ന 98-ാമത് ഉത്രാടം ജന്മനക്ഷത്ര മഹാമഹ സമ്മേളനം സ്വാമി വിവിക്താനന്ദസരസ്വതി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ആത്മബോധോദയ സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൽ മുൻ ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ആനന്ദജി ഗുരുദേവന്റെ 98-ാമത് ഉത്രാടം ജന്മനക്ഷത്ര മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.

ജന്മനക്ഷത്ര ഘോഷയാത്ര ചെന്നിത്തല വാഴക്കൂട്ടം കടവിനു സമീപമുള്ള ശ്രീ ആനന്ദ മന്ദിരത്തിൽ നിന്നാരംഭിച്ച് കോട്ടമുറി ജംഗ്ഷനിലെത്തി ചക്കുംമൂട്, കല്ലുംമൂട്, കാരാഴ്മ ജംഗ്ഷൻ വഴി ആശ്രമ സന്നിധിയിൽ എത്തിച്ചേർന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഘോഷയാത്രയിൽ അണിചേർന്നു. തുടർന്നു നടന്നന്ന സമൂഹാരാധനയിൽ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജന്മനക്ഷത്രസമ്മേളനം ചിന്മയ മിഷൻ കേരള ഘടകം മുഖ്യ ആചാര്യൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സംസാരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ശ്രീ ശുഭാനന്ദ ട്രസ്റ്റ് മെമ്പർ സ്വാമി നിത്യാനന്ദൻ, സ്വാമി വേദാനന്ദൻ അഡ്വ. പി.കെ. വിജയപ്രസാദ് എന്നിവർ സംസാരിച്ചു.