 
മാന്നാർ: സൈക്കിൾ മുക്കിനു പടിഞ്ഞാറു കടപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ അമ്പാടിയിൽ ബിജു-ധന്യ ദമ്പതികളുടെ വീട്ടിലെത്തിയ മയിൽ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെയാണ് മയിൽ അമ്പാടിയിൽ പറന്നിറങ്ങിയത്. ദമ്പതികളുടെ ഇരട്ട മക്കളായ ധനൂജിനും ധനുജക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു മയിലിന്റെ വരവ്. അതിരാവിലെ വിരുന്നെത്തിയ അതിഥിയെ കാണാൻ അയൽവാസികളും നാട്ടുകാരും എത്തി ബാഹലമേറിയതോടെ മയിൽ പറന്നകലുകയായിരുന്നു.