 
മാന്നാർ: മാവേലിക്കര ബ്ലോക്കിൽ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന ശേഖരിച്ച ഒരുടൺ കുപ്പി, ചില്ല് മാലിന്യങ്ങൾ ക്ലീൻകേരള കമ്പനിക്ക് കൈമാറി. ചില്ലു മാലിന്യങ്ങളുമായി പോകുന്ന വാഹനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ദീപു പടകത്തിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സോജൻ, വാർഡ് മെമ്പർ ഷിബു കിളിയമ്മൻ തറയിൽ, സീമ, പഞ്ചായത്ത് സെക്രട്ടറി സബീന, അസിസ്റ്റന്റ് സെക്രട്ടറി ലീജ, കെ.വിനു എന്നിവർ പങ്കെടുത്തു.