ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രയോഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 27 ബോർഡ് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാല് വിദഗ്ദ്ധ സമിതിയംഗങ്ങൾ ഉൾപ്പടെ 31 പേരടങ്ങുന്ന ഭരണസമിതിയിൽ പ്രസിഡന്റായി കെ.എസ്.ഷാജി കളരിക്കൽ, വൈസ് പ്രസിഡന്റായി ജി.മോഹൻദാസ് മാംപറമ്പിൽ എന്നിവരെ ഡയറക്ടർ ബോർഡ് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യോഗത്തിന്റെ നിർദ്ദേശാനുസരണം ചുമതലയേറ്റ എക്സിക്യൂട്ടിവ് അംഗങ്ങൾ: എം.കെ.വിനോദ്, ആർ.കൈലാസ്, പി.രാജേന്ദ്രൻ, ആർ.സ്കന്ദൻ, പി.മുരളീധരൻ.