fl
പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സംഘടിപ്പിച്ച തിരംഗ ദേശീയ പതാക ചരിത്ര പ്രദർശനം

ആലപ്പുഴ: പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആസാദി കീ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരംഗ ദേശീയ പതാക ചരിത്ര പ്രദർശനം നടത്തി.എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസാഖ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഹസ്സൻ.എം.പൈങ്ങാംമഠം,പി.ടി.എ പ്രസിഡന്റ് അൻവർ, പ്രിൻസിപ്പൽ എ.എൽ.ഹസീന, അസ്മത്ത് നൗഷീൻ എന്നിവർ നേതൃത്വം നൽകി. വെക്‌സിലോളജിസ്റ്റും ഹിന്ദുസ്ഥാൻ സ്‌കൗട്ട് സംസ്ഥാന അസി.ട്രെയിനിംഗ് കമ്മീഷണറുമായ കെ.ശിവകുമാർ ജഗുവിന്റെ ശേഖരത്തിലുള്ള പതാകകളാണ് പ്രദർശിപ്പിച്ചത്.