ആലപ്പുഴ: ഹൈസ്‌കൂളുകളിൽ നിലനിന്നിരുന്ന 1:40 എന്ന അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം അകാരണമായി പിൻവലിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
( കെ.പി.എസ്.ടി.എ) വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് വർഗ്ഗീസ്, പി.യു.ഷറഫുട്ടി, ഉമ്മർ കുഞ്ഞ്, രാജേഷ്, വി.ആർ.ജോഷി, ജോൺ ബ്രിട്ടോ, ജോൺസൺ ജോസ്, കെ.പി.ഗീത, പി.സുധ, പ്രശാന്ത് എം.നമ്പൂതിരി, സുഹയിൽ, വിനോദ് രാജൻ എന്നിവർ പ്രസംഗിച്ചു.