ഹരിപ്പാട് : ചേപ്പാട് ഗ്രാമപ്പഞ്ചായത്ത് നെല്ലുൽത്പാദക സമതിയുടെ പൊതുയോഗം ഏവൂർ വടക്ക് എൽ.പി.എസിൽ ചേർന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.കൃഷ്ണകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ശ്രീകുമാരി, പഞ്ചായത്ത് അംഗം ഐ.തമ്പി എന്നിവർ സംസാരിച്ചു.