ഹരിപ്പാട്: മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സുവർണജൂബിലി സമ്മേളനം 14 ന് രാവിലെ 11ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മുൻ വൈദിക ട്രസ്റ്റി ഫാ.ഡോ. ഒ. തോമസ് അദ്ധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് സഭ അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഇടവക ഡയറക്ടറിയുടെ പ്രകാശനം നിർവഹിക്കും. കരുതൽ സമൂഹിക പദ്ധതി ഉദ്ഘാടനം മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി പ്രഭയും ചികിത്സാ സഹായ വിതരണം കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന തയ്യിലും നിർവഹിക്കും. ഇടവക ചരിത്രം വികാരി ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ അവതരിപ്പിക്കും. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. പ്രവീൺ ജോൺ മാത്യൂസ്, ഫാ.ഐസക്ക് മാത്യു,പി.എം.സ്റ്റീഫൻ , ടി.മോനച്ചൻ , ഇടവക ട്രസ്റ്റി രാജൻ ജോർജ് , സെക്രട്ടറി ഒ.ശാമുവേൽ എന്നിവർ സംസാരിക്കും. മാവേലിക്കര ഭദ്രാസനത്തിൽ നിന്നും പുതുതായി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരെ ബാവ സമ്മേളനത്തിൽ അനുമോദിക്കും.