ഹരിപ്പാട്: ആറാട്ടുപുഴ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ന്"സാഗരം സാക്ഷി'അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം@75' എന്ന പരിപാടി സംഘടിപ്പിക്കുന്നു. വൈകിട്ട് 6ന് സമ്മേളന നഗരിയായ ആറാട്ടുപുഴ ബസ്റ്റാൻഡ് ഗ്രൗണ്ടിൽ സ്ഥാപിച്ച 75 ഫ്ലാഗ് പോസ്റ്റുകളിൽ ഉയർത്തുവാൻ ഉള്ള ദേശീയ പതാകയും വഹിച്ചുകൊണ്ട് , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ്‌കുട്ടന്റെ നേതൃത്വത്തിൽ എൻ. ടി. പി. സി ജംഗ്ഷനിൽ നിന്നു ബൈക്ക് റാലി ആരംഭിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷൻ ജോൺതോമസ് ഫ്ലാഗ് ഓഫ് ചെയ്യും. രാത്രി 8ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുട്ടൻ അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം കെ. പി.സി.സി ജനറൽ സെക്രട്ടറി എ. എ ഷുക്കൂർ ഉദ്‌ഘാടനം ചെയ്യും. കൊല്ലം ജില്ലായൂത്ത് കോൺഗ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തും. 9.30മുതൽ കലാകാരന്മാർ ദേശീയത വിളിച്ചോതുന്ന ചിത്രങ്ങൾ വരയ്ക്കും. 10 മുതൽ ആലപ്പിമ്യൂസിക് ഡ്രീംസ് അവതരിപ്പിക്കുന്ന ഗാനമേള. 11.15ന് "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" പരിപാടി ആരംഭിക്കുന്നു. 11.30ന് സമാപന സമ്മേളനം അഡ്വ.എം ലിജു ഉദ്‌ഘാടനം ചെയ്യും. 15 ന് പുലർച്ചെ 12ന് 75 വോളണ്ടിയർമാർ സമ്മേളന നഗരിയിൽ കലാകാരന്മാർ വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ഔട്ട്ലൈനിൽ സ്ഥാപിച്ച 75 ഫ്ലാഗ് പോസ്റ്റിൽ ദേശീയ പതാകകൾ ഒരേസമയം ഉയർത്തും. തുടർന്ന് 75 സ്വാതന്ത്ര്യ ദീപങ്ങൾ തെളിയ്ക്കും.സ്വാതന്ത്ര്യ ദിനാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് 75 കതിനകൾ മുഴക്കും.