fl

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീട്ടിലും ത്രിവർണ പതാകയെന്ന സന്ദേശവുമായി കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്റെ വീട് സന്ദർശിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ദേശീയ പതാക കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജനറൽ സെക്രട്ടറി പ്രശാന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.