ഹരിപ്പാട്: കരുവാറ്റ ശ്രീ രാമകൃഷ്ണ വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ് ദേശീയ പതാകയുടെ ചരിത്ര പ്രദർശനം നടത്തി. സ്കൂൾ മാനേജർ ചാങ്ങയിൽ ഗോപകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ശ്രീ രാമകൃഷ്ണ എജ്യൂക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് സെക്രട്ടറി കെ.ഗിരീഷ് കുമാർ, പ്രിൻസിപ്പൽ അശ്വിന്‍.വി, വൈസ് പ്രിൻസിപ്പൽ ശ്രീജ.എസ്, ഉണ്ണികൃഷ്ണൻ. എം എന്നിവർ സംസാരിച്ചു. സന്ധ്യ.ആർ.കുറുപ്പ്, സിബിൽ പ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു.