ഹരിപ്പാട് : വൈദ്യുത മേഖലയെ പൂർണമായും സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടുന്ന ജനദ്രോഹ വൈദ്യുതി നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ടൗണിൽ പ്രകടനവും ധർണയും നടത്തി. ഹരിപ്പാട് കെ.എസ്. ആർ.ടി.സി ജംഗ്ഷനിൽ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ നേതാവ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.ടി.പ്രകാശ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രഘുനാഥ് , ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എസ്.സുരേഷ് കുമാർ, എ.ഐ.ടി.യു.സി ഹരിപ്പാട് മണ്ഡലം സെക്രട്ടറി ബി.സുഗതൻ, കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബി.കൃഷ്ണകുമാർ, സി.ഐ.ടി.യു ഹരിപ്പാട് ഏരിയാ സെക്രട്ടറി എം.തങ്കച്ചൻ, എൻ.ജി.ഒ.യൂണിയൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അനിൽകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നഹാസ് സുലൈമാൻ, കെ.എസ്. ഇ.ബി.പെൻഷനേഴ്സ് അസോസിയേഷൻ നേതാക്കൾ ബി.പവിത്രൻ, പി.ചന്ദ്രബാബു, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആശാലത എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഹരിപ്പാട് ഡിവിഷൻ സെക്രട്ടറി സഖാവ് മാത്യു വർഗീസ് സ്വാഗതവും മീഡിയ കൺവീനർ പ്രബോധ് നന്ദിയും പറഞ്ഞു.