 
അമ്പലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികത്തിന്റെ ഭാഗമായി അമ്പലപ്പുഴ ഗവ.കോളേജിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഇതോടനുബന്ധിച്ചുള്ള എക്സിബിഷനും ആരംഭിച്ചു. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിന പ്രഭാഷണങ്ങൾ, ഫ്രീഡം ക്വിസ്, ചിത്ര പ്രദർശനം, ദേശഭക്തി ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി നടക്കുക. സമ്മേളനത്തിൽ പ്രിൻസിപ്പൽ മോത്തി ജോർജ് അദ്ധ്യക്ഷനായി. തിരുവല്ല മാർത്തോമ കോളേജ് ചരിത്ര വിഭാഗം അസി.പ്രൊഫ.കെ .എം. വിഷ്ണുനമ്പൂതിരി, കോ -ഓർഡിനേറ്റർ ഡോ. ലിജി അഗസ്റ്റിൻ, പി.ടി.എ സെക്രട്ടറി ഡോ.ആർ .ജയരാജ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ എസ്. ഷമീറ, ചരിത്ര വിഭാഗം അസി. പ്രൊഫ. ആതിര ഷാജി എന്നിവർ സംസാരിച്ചു. അസി.പ്രൊഫ. ജി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.