ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് കരിമണൽ ഖനന വിരുദ്ധ സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരിമണൽ ഖനനത്തെ തുടർന്ന് തോട്ടപ്പള്ളിയിലെ പല മേഖലകളിലും രൂക്ഷമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. ജനവാസമേഖലകളെ തകർക്കുന്ന തരത്തിലാണ് ഇവിടെ മണലൂറ്റ് നടക്കുന്നത്. കരിമണൽ ഖനന വിരുദ്ധ സമരവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഡോ.പി.വി.രാജഗോപാൽ, എസ്.സുരേഷ്‌കുമാർ, ബി.ഭദ്രൻ, നാസർ ആറാട്ടുപുഴ, സുധിലാൽ തൃക്കുന്നപ്പുഴ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.