ആലപ്പുഴ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാസമിതി സംഘടിപ്പിക്കുന്ന യുവജനസമ്മേളനം 14 ന് നടക്കും. രാവിലെ 9.30ന് ആലപ്പുഴ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് മദനി കായക്കൊടി ഉദ്ഘാടനം ചെയ്യും. എ.എം.ആരീഫ് എം.പി, എം.ലിജു തുടങ്ങിയവർ മുഖ്യാതിഥിയാകും. ജില്ലാ പ്രസിഡന്റ് കാസിം കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിലായി പ്രഭാഷണം നടക്കും. വാർത്താസമ്മേളനത്തിൽ മുഹമ്മദ് സമീർ, സമീർ പൂച്ചാക്കൽ, സുൽഫിക്കർ ചന്തിരൂർ തുടങ്ങിയവർ പങ്കെടുത്തു.