ചാരുംമൂട് : കെ.പി റോഡിൽ വെട്ടിക്കോട് ജംഗ്ഷനിൽ സിമന്റുമായി വന്ന ടോറസും കാറും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെ കായംകുളം ഭാഗത്തേക്ക് സിമന്റുമായി പോയ ടോറസ് കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയിൽ കാർ പൂർണമായും തകർന്നു. കായംകുളം ഫയർ ഫോഴ്‌സ് രണ്ടു യൂണിറ്റ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.