മാന്നാർ: നായർസമാജം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന ക്യാമ്പിന് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്‌നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കെ.ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ വി.മനോജ്, ജി.അശോക് കുമാർ, കെ.ജി.വിശ്വനാഥൻ നായർ ,എസ്‌.ശാന്തിനി, രാധീഷ് കുമാർ, രേഖാ രാജൻ എന്നിവർ സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ ,കൃഷി,ശില്പശാലകൾ, സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ ,സ്വാതന്ത്ര്യ ദിന റാലി, സംഗമം വിവിധ കലാപരിപാടികൾ എന്നിവ നടക്കും.18 ന് മൂന്നിന് ചേരുന്ന സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം ഉദ്ഘാടനം ചെയ്യും.