ചേർത്തല: കണിച്ചുകുളങ്ങര പൊക്ലാശേരി ബാലഭദ്രാദേവീ ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞം തുടങ്ങി.ഇന്ന് രാവിലെ രാവിലെ 10ന് നരസിംഹാവതാരം.നാളെ രാവിലെ 10ന് ശ്രീകൃഷ്ണവതാരം,11ന് ഉണ്ണിയൂട്ട് പൂജ,വൈകിട്ട് അഞ്ചിന് നാരങ്ങാവിളക്ക്. 14ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം,11.30 ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്ര സമൂഹാർച്ചന. 15ന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 16 ന് രാവിലെ 10.30 ന് കുചേസദ്ഗതി,വൈകിട്ട് 5ന് ലളിതാസഹസ്രനാമം,ശനീശ്വരപൂജ. 17 ന് പുലർച്ചെ അഷ്ടദ്രവ്യഗണപതിഹോമം,10ന് കലശപൂജാരംഭം,11ന് ദേവീക്ക് നവകം,പഞ്ചഗവ്യാഭിഷേകം,ഉച്ചയ്ക്ക് രണ്ടിന് അവഭൃഥസ്നാനം.