മാന്നാർ:എസ്.എൻ.ഡി.പി യോഗം കുട്ടമ്പേരൂർ വനിതാ സംഘത്തിന്റെയും മാന്നാർ ഗവ.ആയുർവേദ ഡിസ്പൻസറിയുടേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും ഔഷധക്കഞ്ഞി വിതരണവും നടത്തും. 14 ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം കുട്ടമ്പേരൂർ 68-ാം നമ്പർ ശാഖ ഹാളിൽ യൂണിയൻ വനിതാ സംഘം കൺവീനർ പുഷ്പാ ശശികുമാർ ഉദ്ഘാടനം നിർവഹിക്കും . ആരോഗ്യ സെമിനാറിൽ "മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവേദത്തിലൂടെ " എന്ന വിഷയത്തിൽ മാന്നാർ ഗവ ആയുർവേദ ഡിസ്പൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരി ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന ഔഷധക്കഞ്ഞി വിതരണത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന് ടി.വി. രത്നകുമാരി മുഖ്യാതിഥിയാവും. ഫോൺ:9207474472.