thottle

ആലപ്പുഴ: ആധുനി​ക സൗകര്യങ്ങളോടെ, സ്വകാര്യത ഉറപ്പാക്കി ജില്ലയിൽ രണ്ട് അമ്മത്തൊട്ടിലുകൾ ഉടൻ സ്ഥാപിക്കുമെന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും, കടപ്പുറം ആശുപത്രി സന്ദർശിച്ച ശേഷമാണ് കളക്ടർ നി​ർദ്ദേശം നൽകി​യത്. ആശുപത്രി​യോടു ചേർന്ന് ശി​ശുക്ഷേമ സമി​തി​ സ്ഥാപി​ച്ചി​രുന്ന അമ്മത്തൊട്ടി​ലി​ന് സ്വകാര്യതയി​ല്ലെന്നും അശാസ്ത്രീയമാണെന്നും 'കേരളകൗമുദി' റി​പ്പോർട്ട് ചെയ്തതി​ന്റെ അടി​സ്ഥാനത്തി​ലാണ് കളക്ടറുടെ നി​ർദ്ദേശം. ​ആശുപത്രിക്ക് സമീപമുള്ളതിന് പകരമായി ബീച്ചിനോട് ചേർന്ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരു അമ്മത്തൊട്ടി​ലി​ന്റെ നി​ർമ്മാണം പുരോഗമി​ക്കുന്നുണ്ട്. ആലപ്പുഴ മെഡി. ആശുപത്രി പരിസരത്താകും രണ്ടാമത്തേത്. ഗൈനക് വാർഡിനോട് ചേർന്നാണ് ഇവിടെ അമ്മത്തൊട്ടിൽ സ്ഥാപിക്കുക. കളക്ടറോടൊപ്പം ജില്ലാ ശിശുക്ഷേമ സമിതി അംഗം കെ. നാസർ, ഓഫീസർ ടി.വി. മിനിമോൾ എന്നി​വരും ഉണ്ടായി​രുന്നു.