മാന്നാർ: ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാർഷികത്തോടനുബന്ധിച്ച് മാന്നാർ എൻ.ആർ.സി സൂപ്പർമാർക്കറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയേഴ്സ് വിഭാഗങ്ങളിലായി യഥാക്രമം ദേശീയപതാക, മഹാത്മാഗാന്ധി, സ്വാതന്ത്ര്യ സമരം എന്നീ വിഷയങ്ങളിലായി 15 ന് വൈകിട്ട് 3 ന് തൃക്കുരട്ടി മഹാദേവർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള കുട്ടികൾ 14 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9497635389.