s
മറ്റം സെൻ്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രതിഭാ സംഗമം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: മറ്റം സെൻ്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രതിഭാ സംഗമം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. യോഗത്തിൽ മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, കൗൺസിലർ ആർ. രേഷ്മ, പി.റ്റി.എ പ്രസിഡൻ്റ് അഡ്വ.കെ.ആർ.മുരളീധരൻ, പത്തിച്ചിറ വലിയ പള്ളി സഹവികാരി ഫാ.അലൻ എസ്.മാത്യു, ട്രസ്റ്റി ജോൺ ഐപ്പ്, മാനേജർ പ്രൊഫ.കെ.വർഗീസ് ഉലുവത്ത്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, ഹെഡ്മിസ്ട്രസ് ഷീബ വർഗീസ്, സ്റ്റാഫ് സെക്രട്ടറിമാരായ വർഗീസ് പോത്തൻ, ജി.ബാബു, വർഗീസ് എം.നെല്ലിത്തറ, അദ്ധ്യാപകരായ മെറീന കുര്യൻ, ഷൈനി തോമസ് തുടങ്ങിയവർ സംസാരിച്ചു.