 
മാവേലിക്കര- പ്രായിക്കര ശ്രീധന്വന്തരി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും ധന്വന്തരി മൂർത്തിയ്ക്കുള്ള ചതുശ്ശതം നിവേദ്യവും നടന്നു. ക്ഷേത്ര തന്ത്രി കുഴിക്കാട്ട് ഇല്ലം രഞ്ജിത്ത് ഭട്ടതിരിയും ക്ഷേത്ര മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര പരിപാലന സംഘം പ്രസിഡൻ്റ് കെ.ജെ.മോഹനൻപിള്ള, സെക്രട്ടറി ജി.ഹരികുമാർ എന്നിവർ നേതൃത്വം നൽകി.