ആലപ്പുഴ: യുവാവിനെ ബൈക്കിലെത്തി വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ വലിയമരം വാർഡിൽ പരുത്തിപ്പള്ളി പുരയിടം വീട്ടിൽ അനൂപിനെ (26) വെട്ടിയ കേസിൽ ഉൾപ്പെട്ട മുല്ലാത്ത് വാർഡിൽ നൂറിൽ ഹുദാജുമാ മസ്ജിദിന് സമീപം ചുമത്ത് പറമ്പ് വീട്ടിൽ ഹാരിസ് (സുട്ടു-36) ആണ് അറസ്റ്റിലായത്. തിരുവമ്പാടിക്കു സമീപത്തു നിന്ന് മൂന്ന് പേർ ചേർന്ന് ബൈക്കിൽ ബലം പ്രയോഗിച്ച് കറുകയിൽ ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി മർദ്ദിക്കുകയും വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സൗത്ത് സി.ഐ എസ്. അരുൺ, എസ്.ഐ. രജിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.