ഹരിപ്പാട്: ഒളിവിൽ കഴിഞ്ഞിരുന്ന മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. കരുനാഗപ്പള്ളി കുലശേഖരപുരം തട്ടാര പള്ളിതെക്കതിൽ ജിനാദ് (30) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡാണാപ്പടിയിലെ റിസോർട്ടിൽ നിന്നും 52.4 ഗ്രാം എം .ഡി. എമുമായി ഒരു സംഘം യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ 12-ാം പ്രതിയാണ് ജിനാദ്. കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ ആറോളം കേസിൽ പ്രതിയാണ് ഇയാൾ. ഹരിപ്പാട് എസ് .എച്ച് .ഒ വി .എസ്. ശ്യാം കുമാർ എസ്.ഐ ഗിരീഷ് കുമാർ , എസ്. സി .പി.ഒ അജയൻ, സി.പി.ഒ മാരായ നിഷാദ്, ജവാദ്, സജാദ്, ഇയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.