ഹരിപ്പാട് :ഹരിപ്പാട് റവന്യൂ ടവറിനും കോടതി സമുച്ചയത്തിനും പിൻവശത്തുള്ള റോഡിനോട് ചേർന്ന് അപകടവസ്ഥയിൽ പൊതുജനങ്ങൾക്ക് ഭിഷണിയായി നിലനിന്നിരുന്ന നിലംപതിക്കാറായ കൂറ്റൻ മതിൽ പൊളിച്ചു നീക്കാൻ ഹരിപ്പാട് ജൂഡിഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ് എം.ജി.രാകേഷ് ഉത്തരവിട്ടു. നഗരസഭ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് മതിൽ പൊളിച്ചു മാറ്റാൻ നടപടിയെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഡി.വൈ.എഫ്. ഐ ഹരിപ്പാട് മേഖല ജോ.സെക്രട്ടറി ദീപു മണ്ണാറശാല കാർത്തികപ്പള്ളി ലീഗൽ സർവീസ് അതോറിട്ടി മുമ്പാകെ കാർത്തികപ്പള്ളി തഹസീൽദാരെയും ഹരിപ്പാട് നഗരസഭ സെക്രട്ടറിയേയും എതിർ കക്ഷികളായി ചേർത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്.