തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും ആനയൂട്ടും മഹാ മൃത്യുഞ്ജയഹോമവും ഇന്ന് രാവിലെ നടക്കും. ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ദേവസ്വം പ്രസിഡൻറ് എൻ.ദയാനന്ദൻ, സെക്രട്ടറി പി. ഭാനുപ്രകാശ് എന്നിവർ നേതൃത്വം നൽകും.