ചാരുംമൂട് : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ പങ്കാളികളാകുന്നതിന്റെ ഭാഗമായി നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ ആർട്ട് ആൻഡ് ക്രാഫ്ട് ക്ലബിലെ കുട്ടികളും അദ്ധ്യാപിക ഷീജയും കൂടി ദേശീയ പതാകകൾ തയ്യാറാക്കി. തയ്യാറാക്കിയ പതാകകൾസ്കൂൾ ഹെഡ്മിസ്ട്രസ് ആർ.സജിനി പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദിന് കൈമാറി. ചെറുതും വലുതുമായ 75ഞ്ചോളാം ദേശീയ പതാകകളാണ് പഞ്ചായത്തിന് കൈമാറിയത്. പഞ്ചായത്തംഗം വേണു കാവേരി, ഡെപ്യൂട്ടി എച്ച്.എം ജെ.ആർ.ഹരീഷ് കുമാർ, ലൈബ്രറി ഇൻ ചാർജ് ആർ.സന്തോഷ് ബാബു, സ്റ്റാഫ് സെക്രട്ടറി എസ്.ഗിരിജ, എസ്.രാജേഷ്, എസ്.ജയകുമാർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരായ വി.രഞ്ജിനി, എം .രവികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.